ബംഗളൂരു: മാണ്ഡ്യ നാഗമംഗല ടൗണിൽ യുവതിയെയും രണ്ട് മക്കളെയും വിഷം അകത്തു ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കീർത്തന (23), ജയസിംഹ (നാല്), ഋഷിക (ഒന്ന്) എന്നിവരാണ് മരിച്ചത്. കീർത്തനയുടെ ഭർത്താവ് കെ.വി. നരസിംഹയെ (28) വിഷം അകത്തു ചെന്ന നിലയിൽ നാഗമംഗല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യക്കും മക്കൾക്കും കീടനാശിനി കലർത്തിയ പാനീയം നൽകിയശേഷം നരസിംഹ സ്വയം കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാർബർ തൊഴിലാളിയും സലൂൺ ഉടമയുമായ നരസിംഹ അഞ്ചു വർഷം മുമ്പാണ് വിവാഹിതനായത്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.