എം.എം ഹിൽസിൽ അപകടത്തിൽപെട്ട വാൻ കുഴിയിൽനിന്ന് പുറത്തെടുക്കാനുള്ള ശ്രമം
ബംഗളൂരു: റോഡിന് കുറുകെയെത്തിയ പുലിയെ കണ്ട് ഡ്രൈവർക്ക് നിയന്ത്രണം വിട്ടതോടെ വാൻ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ചാമരാജ് നഗർ ഹാനുർ താലൂക്കിലെ മലെ മഹാദേശ്വര ഹിൽസിൽ (എം.എം ഹിൽസ്) വനപാതയിലാണ് അപകടം.
സ്നാക് പാക്കറ്റുകളുമായി എം.എം ഹിൽസ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോയ വാനാണ് വനപാതയിൽ പൊന്നാച്ചി ഭാഗത്ത് മറിഞ്ഞത്.
ഡ്രൈവർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. മണ്ണുമാന്തി യന്ത്രമെത്തിച്ച് വാൻ പിന്നീട് പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.