ബംഗളൂരു: ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ആശുപത്രിയില്‍ റോബോട്ടിന്‍റെ സഹായത്തോടെയുള്ള സംസ്ഥാനത്തെ ആദ്യത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി.
ബംഗളൂരു സ്വദേശി കിരണാണ് (68) ശസ്ത്രക്രിയക്ക് വിധേയനായത്. വൃക്കരോഗം ബാധിച്ച് ഹീമോഡയാലിസിസിന് വിധേയനായിരുന്ന ഇദ്ദേഹം അനുയോജ്യ ദാതാവിനെ കാത്തിരിക്കുകയായിരുന്നു.
സാധാരണയായി റോബോട്ടിന്‍റെ സഹായത്തോടെയുള്ള വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ജീവിച്ചിരിക്കുന്ന ദാതാക്കളില്‍നിന്നു മാത്രമേ വൃക്ക സ്വീകരിക്കാറുള്ളൂ. എന്നാല്‍, കിരണിന്‍റെ ശസ്ത്രക്രിയക്ക് മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്കയാണ് ലഭിച്ചത്.
തുടര്‍ന്ന് റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി. യൂറോളജി, യൂറോ-ഓങ്കോളജി, യൂറോ-ഗൈനക്കോളജി, ആൻഡ്രോളജി, യൂറോളജി, നെഫ്രോളജി, ഇന്‍റന്‍സിവ് കെയർ, അനസ്തേഷ്യ എന്നിവരടങ്ങുന്ന മൾട്ടി ഡിസിപ്ലിനറി ടീം പിന്തുണ നല്‍കി. കിഡ്നി ട്രാൻസ് പ്ലാന്റ് ആന്‍ഡ് റോബോട്ടിക് സർജറി പ്രിൻസിപ്പൽ ഡയറക്ടർ ഡോ. മോഹൻ കേശവമൂർത്തി, ഡോ. തേജസ്വിനി പാർഥ സാരഥി, ഡോ. എസ്. മഞ്ജുനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.