ബൈക്കമ്പാടി വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ തീപിടിത്തം അഗ്നിശമന സേന അണയ്ക്കുന്നു
Posted On
date_range Updated On
date_range സമുദ്രോൽപന്ന ഫാക്ടറി കത്തിനശിച്ചു
മംഗളൂരു: ബൈക്കമ്പാടി വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ‘ശിഹാർ എന്റർപ്രൈസസ്’ സമുദ്രോൽപന്ന ഭക്ഷ്യവിഭവ ഫാക്ടറി വ്യാഴാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചു.
മൂന്നു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പുലർച്ച നാലരയോടെയാണ് തീപടർന്നത്. എം.ആർ.പി.എൽ, എൻ.എം.പി.ടി എന്നിവിടങ്ങളിൽനിന്ന് എട്ട് അഗ്നിശമന യൂനിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഫാക്ടറി പൂർണമായി ചാമ്പലായിരുന്നു.
വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.