ഓടുന്ന ബസിന് തീപിടിച്ചേപ്പാൾ
ബംഗളൂരു: നഗരത്തിൽ എം.ജി റോഡില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി. യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നല്കിയ ഡ്രൈവർ ഉടൻ തന്നെ ബസിലെ ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബി.എം.ടി.സി അറിയിച്ചു.
കോറമംഗല ഡിപ്പോയുടെ കീഴിലുള്ള ബസാണ് കത്തിയത്. രാവിലെ ഒമ്പത് മണിയോടെ അനില്‍ കുംബ്ലെ സർക്കിളിലായിരുന്നു സംഭവം. ഡ്രൈവർ ഓണാക്കിയപ്പോഴാണ് എൻജിന് തീപിടിച്ചതെന്ന് ബി.എം.ടി.സി വൃത്തങ്ങള്‍ പറഞ്ഞു. എൻജിൻ അമിതമായി ചൂടായതായിരിക്കാം അപകടകാരണമെന്നും അവർ പറഞ്ഞു. തീപിടിത്തത്തിന് പിന്നിലെ കാരണം പരിശോധിക്കാൻ മുതിർന്ന ബി.എം.ടി.സി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.