കണ്ണൂരിൽനിന്ന് കാണാതായ പ്ലസ്‍വൺ വിദ്യാർഥി ബംഗളൂരുവിൽ

ബം​ഗ​ളൂ​രു: ജൂ​​ലൈ 16ന് ​ക​ണ്ണൂ​രി​ലെ ക​ക്കാ​ടു​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ മു​നി​സി​പ്പാ​ലി​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ല​സ്‍വ​ൺ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷെ​സി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ തി​രി​ച്ച​റി​ഞ്ഞ ഒ​രാ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ഡി​യോ എ​ടു​ത്ത് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​​ന​ടു​ത്ത ബാ​ർ​ബ​ർ​ഷോ​പ്പി​ലേ​ക്ക് മു​ടി​വെ​ട്ടാ​ൻ പോ​യ വി​ദ്യാ​ർ​ഥി​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - The missing student from Kannur is in found Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-22 05:35 GMT