ചിരാഗ്
Posted On
date_range Updated On
date_range തലവേദനക്ക് മരുന്ന് കഴിച്ച കുട്ടി മരിച്ചു
മംഗളൂരു: കടബ രാമകുഞ്ച ഗ്രാമത്തിലെ കൊടിയാടിയിൽ തലവേദനക്ക് വീട്ടിൽ മരുന്ന് കഴിച്ചതിനേത്തുടർന്ന് ആൺകുട്ടി മരിച്ചു.
രാമകുഞ്ചയിലെ സ്വകാര്യ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയും കൊടിയാടി സഞ്ജീവ പൂജാരിയുടെ മകനുമായ എസ്.ചിരാഗാണ് (10) മരിച്ചത് .
കുട്ടിക്ക് തുടർച്ചയായ തലവേദന അനുഭവപ്പെട്ടപ്പോൾ വീട്ടിൽ ലഭ്യമായ ചില മരുന്നുകൾ കഴിച്ചു. പിന്നാലെ കുട്ടിക്ക് ബുദ്ധിമുട്ടനുഭവപ്പെടുകയും അടുത്തുള്ള ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പുത്തൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സഞ്ജീവ പൂജാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.