മൈസൂരുവില്‍ സ്ഥാപിച്ച പുതിയ ട്രാഫിക് സിഗ്നലുകള്‍

മൈസൂരുവില്‍ പുതിയ 43 ട്രാഫിക് സിഗ്നലുകള്‍

ബംഗളൂരു: ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായി മൈസൂരു സിറ്റി ട്രാഫിക് പൊലീസ് നഗരത്തിലെ സർക്കിളുകളിലും ജങ്ഷനുകളുമുള്‍പ്പെടെ സ്ഥലങ്ങളില്‍ നിരവധി ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചു. നിലവിലെ 53 സിഗ്നലുകൾക്ക് പുറമേയാണി ത്.

ജനുവരിയില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തിയ വിശകലന യോഗത്തില്‍ വാഹനങ്ങളുടെ എണ്ണം, ട്രാഫിക് എന്നിവ കണക്കിലെടുത്താണ് പുതിയ സിഗ്നലുകള്‍ സ്ഥാപിചക്കാന്‍ തീരുമാനിച്ചത്.

ദസറ, അവധി ദിവസങ്ങൾ എന്നീ ദിവസങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗത തടസ്സം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂളുകൾ, കോളജുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ എന്നിവക്ക് സമീപം സ്മാർട്ട് ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ട്. സിഗ്നലുകൾ ഒരു സെൻട്രൽ ട്രാഫിക് കൺട്രോൾ സെന്‍ററുമായി ബന്ധപ്പെടുത്തിയതിനാല്‍ തത്സമയം കൈകാര്യം ചെയ്യാനും സാധിക്കും. തിരക്കിന് അനുസൃതമായി ഗ്രീന്‍ സിഗ്നലിന്‍റെ സമയം ക്രമീകരിക്കുന്നതിനുള്ള ‘വെഹിക്കിൾ ആക്റ്റുവേറ്റഡ്’, ആംബുലൻസ് പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ‘മാനുവൽ’, ‘ഹറി-കോൾ’ എന്നിവ മുഖേന സിഗ്നല്‍ മാറ്റാന്‍ സാധിക്കും.

രാത്രി സിഗ്നല്‍ നിയന്ത്രിക്കാനുള്ള സംവിധാനമായ ഫ്ലാഷ് ആന്‍ഡ് ലാമ്പ്-ഓഫ് മോഡുകൾ എന്നിവയാണ് പുതിയ സിഗ്നലുകളുടെ പ്രത്യേകത. 

Tags:    
News Summary - 43 new traffic signals in Mysuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-22 05:35 GMT