എക്സിനോട് വിദ്വേഷ വിഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ

ബം​ഗളൂരു: ബി.ജെ.പി കർണാടക പ്രസിദ്ധീകരിച്ച വിദ്വേഷ വിഡിയോ എക്സിനോട് നീക്കം ചെയ്യാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ. കോൺ​ഗ്രസ് മുസ്‍ലിം പ്രീണനം നടത്തുന്നു എന്നാരോപിക്കുന്ന വിഡിയോക്കെതിരെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കർണാടക കെ.പി.സി.സി പരാതി നൽകിയതിനു പുറമെ കർണാടക കോൺ​ഗ്രസ് നിയമകാര്യ ടീം അം​ഗം രമേശ് ബാബുവും പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിനു പിന്നാലെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സമൂഹമാധ്യമ തലവൻ അമിത് മാളവ്യ, കർണാടക പ്രസിഡ​ന്റ് ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 505 (2) പ്രകാരം സമൂഹത്തിൽ ശത്രുത, വിദ്വേഷം തുടങ്ങിയവ സൃഷ്ടിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവനകൾ നടത്തിയതിനെതിരെയുള്ള വകുപ്പ് പ്രകാരമാണ് മല്ലേശ്വരം പൊലീസ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തത്. വിഡിയോ നീക്കം ചെയ്യാൻ ബി.ജെ.പി കർണാടക ഘടകത്തിനോട് ആവശ്യപ്പെട്ടോയെന്ന ചോദ്യത്തിന് ഐ.ടി ആക്ട് പ്രകാരം എക്സിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നായിരുന്നു കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ മീണ പറഞ്ഞത്.

Tags:    
News Summary - The Election Commission requested to do so Hate video against X

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.