യു. ​പ്ര​താ​പ്, ര​ത്ന​മ്മ

ഗ്രാ​മീ​ണ​രു​ടെ പേ​രി​ൽ വാ​യ്പ​യെ​ടു​ത്ത് ദ​മ്പ​തി​ക​ൾ മു​ങ്ങി

ബം​ഗ​ളൂ​രു: തു​മ​കു​രു​വി​ൽ ഗ്രാ​മ​വാ​സി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മൈ​ക്രോ​ഫി​നാ​ൻ​സ് ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വാ​യ്പ ത​ട്ടി​യെ​ടു​ത്ത ശേ​ഷം ദ​മ്പ​തി​ക​ൾ ഒ​ളി​വി​ൽ പോ​യ​താ​യി പ​രാ​തി. മ​ധു​ഗി​രി താ​ലൂ​ക്കി​ലെ പു​ര​വ​ര ഹോ​ബ്ലി​യി​ലെ ദൊ​ഡ്ഡ​ഹോ​സ​ഹ​ള്ളി​യി​ൽ​നി​ന്നു​ള്ള ദ​മ്പ​തി​ക​ളാ​ണ് മു​ങ്ങി​യ​ത്.

കു​റ്റാ​രോ​പി​ത​രാ​യ യു. ​പ്ര​താ​പ്, ര​ത്ന​മ്മ എ​ന്നി​വ​ർ ന​ട​ത്തി​യ ത​ട്ടി​പ്പ് 35ഓ​ളം ഗ്രാ​മീ​ണ​ർ​ക്ക് മൈ​ക്രോ​ഫി​നാ​ൻ​സ് ക​മ്പ​നി​ക​ളി​ൽ നി​ന്ന് തി​രി​ച്ച​ട​വ് നോ​ട്ടീ​സ് ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പു​റ​ത്താ​യ​ത്. ന​ല്ല വി​ദ്യാ​ഭ്യാ​സ​വും സ​മൂ​ഹ​ത്തി​ൽ വി​ശ്വാ​സ്യ​ത​യു​മു​ള്ള ദ​മ്പ​തി​ക​ൾ, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 35 സ്ത്രീ​ക​ളി​ൽ​നി​ന്ന് ആ​ധാ​ർ കാ​ർ​ഡു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രാ​മ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് 10ൽ ​അ​ധി​കം മൈ​ക്രോ​ഫി​നാ​ൻ​സ് ക​മ്പ​നി​ക​ളി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. ഗ്രാ​മ​വാ​സി​ക​ളു​ടെ ആ​ധാ​ർ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി വാ​യ്പ​ത്തു​ക സു​ര​ക്ഷി​ത​മാ​ക്കാ​ൻ മൈ​ക്രോ​ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും വാ​യ്പ​ത്തു​ക തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മീ​ണ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - The couple went by taking loans in the name of villagers.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.