തലബെട്ടയിൽ അപകടത്തിൽപെട്ട കർണാടക ആർ.ടി.സി ബസ്
ബംഗളൂരു: മഹാദേശ്വര ഹിൽസിൽനിന്ന് മടങ്ങിയ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 22 യാത്രക്കാർക്ക് പരിക്കേറ്റു.
കഴിഞ്ഞദിവസം ദീപാവലി ആഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപെട്ടത്. ചാമരാജ് നഗർ ഹാനൂർ തലബെട്ടയിലാണ് അപകടം. ആർക്കും ജീവാപായമില്ല. മഹാദേശ്വര ഹിൽസിൽന്നിന്ന് ബസ് ചുരമിറങ്ങവെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
മലയിടുക്കിലേക്ക് പതിച്ച ബസ് മരത്തിലിടിച്ചാണ് നിന്നത്. യാത്രക്കാരിൽ രണ്ടുപേരുടെ ഒഴികെ മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ കൊല്ലഗലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ രണ്ടുപേരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.