എം.​എ​ൽ.​എ

കൈ​ക്കൂ​ലി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എം.​എ​ൽ.​എ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ

ബം​ഗ​ളൂ​രു: ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി.​ജെ.​പി എം.​എ​ൽ.​എ ഡോ. ​ച​ന്ദ്രു ല​മാ​നി​യെ മാ​ർ​ച്ച് മൂ​ന്ന് വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഷി​ര​ഹ​ട്ടി എം.​എ​ൽ.​എ​യാ​യ അ​ദ്ദേ​ഹ​ത്തെ ഗ​ഡാ​ഗി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് പൊ​തു​ജ​ന പ്ര​തി​നി​ധി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഗ​ഡ​ഗ് ജി​ല്ല​യി​ലെ ചി​ഞ്ചാ​ലി​യി​ൽ​നി​ന്നു​ള്ള ക്ലാ​സ് -ഒ​ന്ന് ക​രാ​റു​കാ​ര​ൻ വി​ജ​യ് പൂ​ജാ​റി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് എം.​എ​ൽ.​എ ലോ​കാ​യു​ക്ത​യു​ടെ കെ​ണി​യി​ൽ കു​ടു​ങ്ങി​യ​ത്. റോ​ഡ​രി​കി​ലെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ന്റെ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​തെ​ന്ന് ലോ​കാ​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി പ്ര​തി പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് 11 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യ ഗ​ഡു​വാ​യി അ​ഞ്ചു ല​ക്ഷം രൂ​പ സ്വീ​ക​രി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​മാ​നി​ക്കൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ഴ്‌​സ​ന​ൽ അ​സി​സ്റ്റ​ന്റു​മാ​രാ​യ മ​ഞ്ജു​നാ​ഥ് വാ​ൽ​മീ​കി, ഗു​രു നാ​യി​ക് എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags:    
News Summary - MLA arrested in bribery case in judicial custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.