ബംഗളൂരു: കരാർ നിയമനങ്ങൾ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ സമരത്തിൽ. ബംഗളൂരു, കാലബുറഗി, വിജയപുര, വിജയനഗർ, കൊപ്പാൾ തുടങ്ങിയ നഗരങ്ങളിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്. കരാർ നിയമനങ്ങൾ തങ്ങളുടെ തൊഴിലിനെ ബാധിക്കുന്നുവെന്നും തൊഴിൽസുരക്ഷ ഇല്ലാതാക്കുന്നുവെന്നുമാണ് ഇവരുടെ പരാതി. മാലിന്യ വാഹന ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർ കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടുദിവസത്തെ സമരം നടത്തിയിരുന്നു. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും ഇതിനാലാണ് വീണ്ടും സമരം നടത്തുന്നതെന്നും തൊഴിലാളികൾ പറഞ്ഞു. ബി.ബി.എം.പി പൗരകാർമിക സംഘടനയുടെ നേതൃത്വത്തിൽ ഫ്രീഡം പാർക്കിലാണ് സമരം നടക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ നടത്തിയ സമരത്തെത്തുടർന്ന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.