‘തനിമ’ ബംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച സൂഫി സംഗീതനിശയിൽനിന്ന്
ബംഗളൂരു: തനിമ കലാസാഹിത്യവേദി ബംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘ഈദ് സംഗമം 24’ ബംഗളൂരു ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്സൺ കൺവെൻഷൻ സെന്ററിൽ നടന്നു.സംഗീതാസ്വാദകരായ ബംഗളൂരുവിലെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ തുടങ്ങിയവർ നയിച്ച സൂഫി സംഗീതനിശ മുഖ്യ ആകർഷണമായി.
രണ്ടു സെഷനുകളായാണ് പരിപാടി നടന്നത്. ആദ്യ സെഷനിൽ ഫാമിലി മീറ്റും കുട്ടികളുടെ കലാപരിപാടിയും നടന്നു. എച്ച്.എം.എസ് ഓഫ് ലൈൻ അക്കാദമിക്സ് ഹെഡ് മിസ്ഹബ് കോട്ടക്കൽ സെഷൻ ഉദ്ഘാടനം ചെയ്തു. വൈകീട്ട് ആറിന് ആരംഭിച്ച സൂഫി സംഗീത നിശക്ക് പ്രോഗ്രാം കൺവീനർ സഹൽ സ്വാഗതം പറഞ്ഞു. തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ആസിഫ് നാലകത്ത് അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ചീഫ് പാട്രൺ റഹീം കോട്ടയം ഉദ്ഘാടനം നിർവഹിച്ചു. മെഹന്തി ആർട്ട്, കാലിഗ്രഫി, ബുക്ക് സ്റ്റാൾ, ഭക്ഷണശാലകൾ, കുട്ടികളുടെ കലാപരിപാടികൾ, എക്സ്പോ, തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്ററിലെ കലാകാരന്മാരുടെ പരിപാടികൾ തുടങ്ങിയവ അരങ്ങേറി. യൂനുസ് ത്വയ്യിബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.