കവി കാവ്യ കന്നഡ സമൂഹ സേവാരത്ന ദേശീയ പുരസ്‌കാരം 2026

ബംഗളൂരു: കന്നഡ ഭാഷയുടെ പ്രചാരത്തിനും വളർച്ചക്കുമായി ദീർഘകാലമായി നിർവഹിച്ച നിസ്വാർഥ സേവനത്തെ മാനിച്ച് ഡോ. സുഷ്മ ശങ്കർ, ഭർത്താവ് ബി. ശങ്കർ ദമ്പതികൾക്ക് ‘കവി കാവ്യ കന്നഡ സമൂഹ സേവാരത്ന ദേശീയ പുരസ്‌കാരം - 2026’ സമ്മാനിച്ചു.

കാസർകോട് കന്നഡ ഭവനിൽ സംഘടിപ്പിച്ച കാസർകോട്-കർണാടക ചുട്ടുക്കു സാഹിത്യ സമ്മേളനത്തിൽ രമേശ് മഹാസ്വാമികളാണ് പുരസ്കാരം സമ്മാനിച്ചത്. കന്നഡ ഭവന ലൈബ്രറി സംസ്ഥാപകരായ വാമൻ റാവു, സന്ധ്യാ റാണി ടീച്ചർ എന്നിവര്‍ നേതൃത്വം നല്‍കി. സാഹിത്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 17 വർഷങ്ങളായി വൈറ്റ് ഫീൽഡ് ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കന്നഡ പഠനകേന്ദ്രത്തിലൂടെ അന്യസംസ്ഥാനക്കാരെ കന്നഡ ഭാഷ പഠിപ്പിക്കുന്നു.

കന്നഡ ഭാഷയുടെ അതിർത്തി ജില്ലകളിൽ ഭാഷാപ്രേമം വളർത്താനും മാതൃഭാഷാ ബോധം ശക്തിപ്പെടുത്തുന്നതിലും ഇവരുടെ സേവനം ശ്രദ്ധേയമാണ്. ഭാഷ സേവനത്തിന് നൽകിയ അംഗീകാരമെന്നതിലുപരി സാമൂഹികബോധമുള്ള ദമ്പതികളുടെ സമർപ്പിത ജീവിതയാത്രക്കുള്ള ദേശീയ ആദരവാണ് പുരസ്ക്കാരം. മലയാളം മിഷൻ അധ്യാപിക കൂടിയാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ.

Tags:    
News Summary - Kavi Kavya Kannada Samaja Sevaratna National Award 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.