ടി20 ലോകകപ്പ്: കർണാടക താരങ്ങള്‍ക്ക് 10 ലക്ഷവും സർക്കാർ ജോലിയും

ബംഗളൂരു: കാഴ്ച പരിമിതരുടെ വനിത ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ പാരിതോഷികം പ്രഖ്യാപിച്ചു. കർണാടകയിൽനിന്നുള്ള ഓരോ താരങ്ങള്‍ക്കും 10 ലക്ഷം രൂപയും സർക്കാർ ജോലിയും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കളിക്കാർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘‘ലോകകപ്പ് ജേതാക്കളായ ഇന്ത്യയുടെ കാഴ്ച പരിമിത ക്രിക്കറ്റ് ടീമിലെ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. ഭാവിയിലും ഇത്തരം വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു’’ എന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

Tags:    
News Summary - T20 World Cup: Karnataka players to get Rs 10 lakh and government jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.