ബംഗളൂരു: മൈസൂരുവിൽ സ്വിഫ്റ്റ് ബസിലെ കണ്ടക്ടറെ മർദിച്ചുവെന്ന പരാതിയിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുക്ക്ചെയ്ത യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ചാര്‍ട്ട് വാങ്ങാന്‍ വൈകിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഡ്രൈവറെ സ്റ്റേഷന് ഇന്‍ ചാര്‍ജ് രജില്‍ കുമാർ മർദിച്ചത്.
കോഴിക്കോടുനിന്നും മൈസൂരുവിലേക്ക് സര്‍വിസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് ഡ്രൈവറും കോഴിക്കോട് കക്കോടി സ്വദേശിയുമായ എം.എം. റഷീദിനാണ് മർദനമേറ്റത്. മൈസൂരു ബസ് സ്റ്റാന്‍ഡിലെ കെ.എസ്.ആര്.ടി.സി ഓഫിസില്‍ തിങ്കളാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കോഴിക്കോടുനിന്ന് മൈസൂരുവിലേക്ക് സര്‍വിസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് സ്റ്റാന്‍ഡിലെത്താന്‍ വൈകിയിരുന്നു. തിരിച്ച് കോഴിക്കോട്ടേക്ക് ബുക്ക്ചെയ്ത യാത്രക്കാരുടെ ചാര്‍ട്ട് എടുക്കാന്‍ ഓഫിസിലെത്തിയ റഷീദും സ്റ്റേഷന് ഇന്‍ചാർജും തമ്മില്‍ സമയത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി.
പ്രകോപിതനായ രജില്‍കുമാര്‍ റഷീദിനെ മൊബൈലെടുത്ത് എറിയുകയും തലക്കടിക്കുകയും ചെയ്തതായാണ് ആരോപണം. ബഹളംകേട്ടെത്തിയ കര്‍ണാടക ആര്.ടി.സി ജീവനക്കാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റ റഷീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജില്‍കുമാറിനെ മൈസൂരു ലഷ്കര്‍ പൊലീസ് കസ്റ്റഡിയിലെത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.