സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ സംഘടിപ്പിച്ച ‘സുവർണ
സംഗമം’ മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ സംഘടിപ്പിച്ച ‘സുവർണ സംഗമം 2024’ ലിംഗരാജപുരം കാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു.
കന്നട രക്ഷണവേദി പ്രസിഡന്റ് പ്രവീൺ ഷെട്ടി, മുൻ എം.പി രാജീവ് ഗൗഡ, ഭീമ ജ്വല്ലറി സെയിൽസ് ഹെഡ് ജോ ആന്റണി, സിജീഷ് പി. ശങ്കരൻ, കെ.കെ. സുധീഷ് എന്നിവർ പങ്കെടുത്തു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ, സംവിധായകനും നടനുമായ രമേഷ് പിഷാരടി എന്നിവർ ചേർന്ന് സുവനീർ റിലീസ് ചെയ്തു. ഈസ്റ്റ് സോൺ ചെയർമാൻ കെ.വി. ബാഹുലേയൻ അധ്യക്ഷതവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, ഈസ്റ്റ് ശാഖ അഡ്വൈസർ കെ.ജെ. ബൈജു, മഞ്ജുനാഥ് കെ.എസ്, എ. രാജു, നെൽസൺ മാത്യു, ബിജു ജോസഫ്, മായ കൃഷ്ണകുമാർ, അജിത് ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വൈകീട്ട് മെഗാ പ്രോഗ്രാമിൽ ഔസേപ്പച്ചൻ നയിച്ച സംഗീത വിരുന്നും പിന്നണി ഗായിക രാജലക്ഷ്മി, രതീഷ് ബാബു, അപർണ, നസീർ മിന്നലെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും ഫ്യൂഷനും ഉണ്ടായിരുന്നു. അംഗങ്ങളുടെ മക്കൾക്കുള്ള ഹരീഷ് മെമ്മോറിയൽ മെറിറ്റ് അവാർഡ് വിതരണവും നടത്തി.
സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളിയെ ചടങ്ങിൽ ആദരിച്ചു. 2016 ൽ ബാംഗ്ലൂർ ഈസ്റ്റ് സോൺ ആരംഭിച്ച ചാരിറ്റി ക്ലിനിക് ആയ സുവർണ ക്ലിനിക്കിന്റെ വികസനത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.