ബംഗളൂരു തിപ്പസാന്ദ്ര ബി.ഇ.എം.എൽ കാമ്പസിൽ ഉദ്ഘാടനം ചെയ്ത ആദിത്യ കോംപ്ലക്സ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിക്കുന്നു.
ബംഗളൂരു: ഇന്ത്യ സ്വന്തമായി രൂപകൽപ്പന ചെയ്ത ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം ഏപ്രിലിൽ പുറത്തിറങ്ങും. മുംബൈ-അഹമ്മദാബാദ് പാതയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. പദ്ധതിയുടെ ഭാഗമായി അതിവേഗ ട്രെയിനുകളുടെ നിർമ്മാണത്തിനായി ബംഗളൂരുവിലെ ബി.ഇ.എം.എൽ തിപ്പസാന്ദ്ര കാമ്പസിൽ സജ്ജമാക്കിയ ‘ആദിത്യ’ നിർമാണ സമുച്ചയം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ‘സ്വദേശി’ അതിവേഗ റേക്കുകളുടെ നട്ടെല്ലായ ബി-28 ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രതിവർഷം ഏകദേശം 100 കോച്ചുകൾ നിർമിക്കാനുള്ള ശേഷി ആദിത്യ നിർമാണ കേന്ദ്രത്തിനുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ഐസിഎഫ് ) ബി.ഇ.എം.എല്ലും സംയുക്തമായാണ് ബി-28 ട്രെയിൻ സെറ്റുകൾ രൂപകൽപ്പന ചെയ്തത്. നിലവിൽ രൂപകൽപ്പന പൂർത്തിയായതായും ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജപ്പാനിൽ നിന്ന് ഒരു ട്രെയിൻ സെറ്റ് കൂടി ഇന്ത്യയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.