ഫായിസ്, അർഷ്മാൻ
മംഗളൂരു: ഉള്ളാൾ സോമേശ്വരം ബീച്ചിൽ തിരമാലകളിൽ അകപ്പെട്ട വിനോദ യാത്രക്ക് വന്ന കുട്ടിയെ മറ്റൊരു വിനോദയാത്ര കുടുംബത്തിലെ കുട്ടി അതിസാഹസികമായി രക്ഷിച്ചു. വിട്ടലിലെ മേഗിനാപേട്ടയിലെ മുഹമ്മദ് അർഷ്മാനെ(10) മുടിപ്പു സ്വദേശി അഷ്‌റഫിന്റെ മകൻ മുഹമ്മദ് ഇസ്മായിൽ ഫായിസാണ് (16) കരകയറ്റിയത്. മാതാപിതാക്കളോടൊപ്പം കടൽക്കരയിൽ എത്തിയ അർഷ്മാൻ തിരയിൽ മുങ്ങിത്താഴുന്നത് കണ്ട ഫായിസ് ഉടൻ കടലിൽ ചാടി. സ്വന്തം ജീവൻ പണയപ്പെടുത്തി തിരമാലകളോട് പൊരുതി അർഷ്മാനെ സുരക്ഷിത തീരത്തെത്തിച്ചു. രക്ഷാപ്രവർത്തന അവസാന നിമിഷങ്ങളിൽ പ്രാദേശിക നീന്തൽക്കാരും സഹായികളായി.
കഠിനാധ്വാനം തളർത്തിയ ഫായിസിനെ കരയിലെത്തിയ ഉടൻ ബോധരഹിതനായതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർഷ്മാൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മുടിപ്പുവിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയായ ഫായിസ് 509 മാർക്കോടെ എസ്എസ്എൽസി പരീക്ഷ പാസായി. സംസ്ഥാനതല കരാട്ടെ പരിശീലകൻ കൂടിയാണ്. "എനിക്ക് നീന്താൻ അറിയാം, അത് കടലിൽ ചാടാനുള്ള ആത്മവിശ്വാസം നൽകി"- ഫായിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.