സുവർണ കർണാടക കേരള സമാജം ബംഗളൂരു ഈസ്റ്റ് ശാഖയുടെ നേതൃത്വത്തിൽ ആരംഭിച്ച ആയുർവേദ ക്ലിനിക്കിന്റെ പ്രവർത്തനത്തിന് സുധീഷ് നിലവിളക്കു തെളിക്കുന്നു
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബംഗളൂരു ഈസ്റ്റ് ശാഖയുടെ നേതൃത്വത്തിൽ ആയുർവേദ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. 2016 മുതൽ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന സുവർണ ക്ലിനിക്കിലാണ് ആയുർവേദ ചികിത്സയും ആരംഭിച്ചത്. ബുധനാഴ്ച രാവിലെ 10ന് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.വി. ബാഹുലേയൻ അധ്യക്ഷത വഹിച്ചു.
സുധീഷ് നിലവിളക്ക് തെളിച്ചു പ്രവർത്തനത്തിന് തുടക്കമിട്ടു. ഡോ. ശ്രേയ ശ്രീധർ ചികിത്സക്ക് നേതൃത്വം നൽകും.തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും വൈകീട്ട് 5.30 മുതൽ 7.30 വരെയാണ് ചികിത്സ സമയം ക്രമീകരിച്ചിരിക്കുന്നത്. ഡോ. രജനി സതീഷ്, സംസ്ഥാന പ്രസിഡന്റ് ചന്ദ്രസേനൻ, ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, ജില്ല പ്രസിഡന്റ് ഷാജൻ കെ. ജോസഫ്, ശാഖ കൺവീനർ ബിജു ജോസഫ്, സജീവ് കുമാർ, അനു ലക്ഷ്മൺ, രാജേന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു നന്ദി പറഞ്ഞു.2016ൽ ആരംഭിച്ച സുവർണ ക്ലിനിക്കിൽ രാവിലെ 9.30 മുതൽ 12.30 വരെയാണ് അലോപ്പതി ചികിത്സ നടത്തുന്നത്.ചികിത്സകൾക്കെല്ലാം സൗജന്യ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.