ഡി.​കെ. ശി​വ​കു​മാ​ർ

ക​ർ​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വി​ജ​യി​ക്കും- ഉ​പ​മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: ഏ​പ്രി​ൽ ഒ​മ്പ​തി​ന് ബ​ഗ​ൽ​കോ​ട്ട്, ദാ​വ​ൻ​ഗ​രെ സൗ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് നി​ർ​ണാ​യ​ക വി​ജ​യം നേ​ടു​മെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ശ​ക്തി, ഗൃ​ഹ​ല​ക്ഷ്മി, ഗൃ​ഹ​ജ്യോ​തി, യു​വ​നി​ധി, അ​ന്ന​ഭാ​ഗ്യ തു​ട​ങ്ങി കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ൾ​ക്ക് ജ​ന​ങ്ങ​ളി​ല്‍നി​ന്നും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണം ല​ഭി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദാ​വ​ൻ​ഗ​രെ സൗ​ത്ത്, ബ​ഗ​ൽ​കോ​ട്ട് മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രാ​യ ഷാ​മ​ണൂ​ർ ശി​വ​ശ​ങ്ക​ര​പ്പ, എ​ച്ച് .വൈ. ​മേ​ട്ടി എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​വാ​ര്യ​മാ​യ​ത്. ശി​വ​ശ​ങ്ക​ര​പ്പ​യു​ടെ ചെ​റു​മ​ക​ൻ സ​മ​ർ​ത് ഷാ​മ​നൂ​ര്‍ ദാ​വ​ൻ​ഗ​രെ സൗ​ത്തി​ലും ഉ​മേ​ഷ് മേ​ട്ടി ബ​ഗ​ൽ​കോ​ട്ടി​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും.

ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യ ടി. ​ദാ​സ​ക​രി​യ​പ്പ, വീ​ര​ഭ​ദ്ര​യ്യ ച​ര​ന്തി​മ​ഠ് എ​ന്നി​വ​രാ​ണ് എ​തി​രാ​ളി​ക​ള്‍. മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ നേ​രി​ട്ടു പോ​യി ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ആ​ളു​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ശി​വ​കു​മാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ബി.​ജെ.​പി​യെ പി​ന്തു​ണ​ച്ച​വ​ര്‍പോ​ലും ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​ക്കു​ന്നു. മു​ന്‍ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ മി​ക​ച്ച വി​ജ​യം കൊ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ര​ണ്ടു ദി​വ​സ​ത്തേ​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് പോ​കു​മെ​ന്നും തി​രി​ച്ചെ​ത്തി​യ ഉ​ട​ന്‍ ദാ​വ​ൻ​ഗ​രെ​യി​ല്‍ പ്ര​ചാ​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ.​പി.​ജി ക്ഷാ​മ​ത്തി​ന് കാ​ര​ണം ബി.​ജെ.​പി​യാ​ണെ​ന്നും പ്ര​തി​സ​ന്ധി മൂ​ലം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ഗ​താ​ഗ​ത മേ​ഖ​ല​യി​ലു​ള്ള​വ​രും ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ശ്ന​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ ന​യ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കു​ക​യും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    
News Summary - Deputy Chief Minister says Congress will win Karnataka by elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.