ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി ഐ.​പി.​എ​ൽ ടി​ക്ക​റ്റ് ത​ട്ടി​പ്പ്

ബം​ഗ​ളൂ​രു: സ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ സീ​നി​യ​ർ സൂ​പ്പ​ർ​വൈ​സ​ർ ആ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ടെ​ക്കി​യി​ൽ നി​ന്ന് 1.46 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ബി. ​നാ​രാ​യ​ണ​പു​ര നി​വാ​സി​യാ​യ 25 കാ​ര​നി​ല്‍ നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. സു​മി​ത് ബി​സ്വാ​ളാ​ണ് പ്ര​തി. ഐ.​പി.​എ​ൽ ടി​ക്ക​റ്റും ഭ​ക്ഷ​ണ കൂ​പ്പ​ണു​ക​ളും നാ​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് തു​ക കൈ​പ്പ​റ്റി​യ​ത്. ഇ​ര​യു​ടെ​യും അ​മ്മ​യു​ടെ​യും അ​ക്കൗ​ണ്ടി​ൽ നി​ന്ന് ഒ​ന്നി​ല​ധി​കം ത​വ​ണ യു.​പി.​ഐ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ പ്ര​തി നി​ര്‍ബ​ന്ധി​ച്ചു. തു​ക ല​ഭി​ച്ച​തി​ന് ശേ​ഷം പ്ര​തി ടി​ക്ക​റ്റു​ക​ൾ എ​ത്തി​ക്കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല.

തു​ട​ര്‍ന്നു മ​ഹാ​ദേ​വ​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി. മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റ് മാ​ത്ര​മ​ല്ല സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഭ​ക്ഷ​ണ കൂ​പ്പ​ണു​ക​ളും വി.​ഐ.​പി ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​തി വാ​ഗ്ദാ​നം ചെ​യ്ത​താ​യി പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു. സ്റ്റേ്ഡി​യ​ത്തി​ല്‍ ഗേ​റ്റ് ന​മ്പ​ർ 10 ന് ​സ​മീ​പം വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്തു. തു​ട​ക്ക​ത്തി​ല്‍ 3,700 രൂ​പ​യു​ടെ ര​ണ്ട് ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നാ​ണ് ഇ​ര തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റു​ക​ൾ, അ​ധി​ക ഐ.​ഡി. കാ​ർ​ഡു​ക​ൾ, ഭ​ക്ഷ​ണ കൂ​പ്പ​ണു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​റ​ഞ്ഞു കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ്വ​ന്തം അ​ക്കൗ​ണ്ടി​ലെ പ​രി​ധി ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ണ​മി​ട​പാ​ട് ന​ട​ത്തി. ഏ​ക​ദേ​ശം 1.46 ല​ക്ഷം രൂ​പ ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​താ​യി ഇ​ര പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നും ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും ആ​ശ​യ​വി​നി​മ​യ രേ​ഖ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും അ​ധി​കൃ​ത​ർ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - IPL ticket scam via Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.