നിവേദനം സമര്‍പ്പിച്ചു

ബംഗളൂരു: ബംഗളൂരു മലയാളികൾക്കായി ദിവസേന ഹൊസൂർ വഴി ഒരു സൂപ്പർ ഫാസ്റ്റ് സ്ലീപ്പർ ട്രെയിൻ വൈകീട്ട് അഞ്ചിനും എട്ടിനും ഇടക്ക് പുറപ്പെടുന്ന രീതിയിൽ അനുവദിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് കര്‍ണാടക കേരള ട്രാവലേഴ്സ് ഫോറം കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നല്‍കി. കണ്ണൂരിലേക്കും തിരിച്ച് ബംഗളൂരുവിലേക്കും സര്‍വിസ് നടത്തുന്ന യശ്വന്ത്പൂര്‍-കണ്ണൂർ എക്സ്പ്രസ് റിസര്‍വേഷന്‍ തുടങ്ങി നിമിഷങ്ങള്‍ക്കകം ബുക്കിങ് പൂര്‍ത്തിയാകുന്നു. യശ്വന്ത്പൂര്‍ -കണ്ണൂർ എക്സ്പ്രസിന് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.

Tags:    
News Summary - superfast sleeper train via Hosur daily for Bengaluru Malayalis; Petition submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.