കേരളസമാജം ദൂരവാണി നഗറിന്റെ ജൂബിലി ഹൈസ്കൂൾ വാർഷികം ധനകാര്യ വകുപ്പ്
അസി. കമീഷണർ സബ്രിന കാനോ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കാലഘട്ടം അവശ്യപ്പെടുന്നത് കാണാപ്പാഠം പഠിക്കാൻ കഴിവുള്ള വിദ്യാർഥികളെയല്ലെന്നും സർഗാത്മകതയും വിമർശനാത്മക സമീപനവും പ്രശ്നങ്ങൾക്ക് നൂതന പരിഹാര മാർഗം കണ്ടെത്താനുള്ള മികവും ഉള്ളവരെയാണെന്നും ധനകാര്യ വകുപ്പ് അസി. കമീഷണർ സബ്രിന കാനോ പറഞ്ഞു.
കേരളസമാജം ദൂരവാണി നഗറിന്റെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ-സി.ബി.എസ്.ഇ വാർഷികോത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. രണ്ടു ദിവസമായി നടത്തിയ വാർഷികാഘോഷ പരിപാടിയിൽ ഒന്നാം ദിവസം റിട്ട. ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഡോ. എ.ടി. കിഷോർ മുഖ്യാതിഥിയായി. പരിപാടിയിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷൻ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, പി.സി. ജോണി എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. പ്രിൻസിപ്പൽ രേഖ കുറുപ്പ്, വൈസ് പ്രിൻസിപ്പൽ സി. രശ്മി എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കും നൂറു ശതമാനം ഹാജരായ വിദ്യാർഥികൾക്കും സമ്മാനം നൽകി.
അധ്യാപികമാരായ ഉഷ ശിവശങ്കർ, വെൻ ഭാരതി, വകിത ബാനു, അനുപമ നായർ, ബെസ്സി ജോസഫ്, സി.എസ്. അനുപമ, ബിജു സുധാകർ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.