ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികൾ
മംഗളൂരു: ഓഹരി വിപണിയിൽ വ്യാജ നിക്ഷേപ വാഗ്ദാനങ്ങൾ നൽകി 78 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയിൽ രണ്ട് മലയാളികളെ മംഗളൂരു സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ ഉമർ വലിയപറമ്പത്ത് (41), എം.വി. റിയാസ് (45) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റോക്ക് നിക്ഷേപത്തിൽ നിന്ന് വൻ വരുമാനം ഉണ്ടാക്കാമെന്ന് പ്രതികൾ പരാതിക്കാരന് വാട്സ്ആപ് വഴി വിവരം നൽകുകയായിരുന്നു. ഇതുവിശ്വസിച്ച് പരാതിക്കാരൻ 77,96,322.08 രൂപ കൈമാറി.
പണത്തിന്റെ ഒരു ഭാഗം 26,27,114.4 രൂപ പശ്ചിമ ബംഗാളിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. മറ്റു പ്രതികളെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടരുകയാണ്. മംഗളൂരു പൊലീസ് കമീഷണർ അനുപം അഗർവാൾ, ഡി.സി.പി (ക്രൈം) സിദ്ധാർഥ ഗോയൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.