Posted On
date_range Updated On
date_range എസ്.എസ്.എൽ.സി മൂന്നാംഘട്ട പരീക്ഷ: 26 ശതമാനം പേർക്ക് ജയം
ബംഗളൂരു: എസ്.എസ്.എൽ.സി മൂന്നാംഘട്ട പരീക്ഷയിൽ 26 ശതമാനം പേർ വിജയിച്ചു. പരീക്ഷയിൽ പങ്കെടുത്ത 97,952 പേരിൽ 25,347 പേർ വിജയിച്ചു. രണ്ടാംഘട്ട പരീക്ഷയിൽ 31 ശതമാനം പേർ വിജയിച്ചിരുന്നു. ആദ്യമായാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എൽ.സി പരീക്ഷ മൂന്നു ഘട്ടത്തിലായി നടത്തുന്നത്.
സാധാരണ എസ്.എസ്.എൽ.സി, പി.യു സപ്ലിമെന്ററി പരീക്ഷകൾ ഒന്നിച്ചാണ് നടത്താറുള്ളത്. ഇത്തവണ മൂന്ന് അവസരം നൽകുകയും ഏത് പരീക്ഷയിലാണോ മികച്ച മാർക്ക് ലഭിക്കുന്നത് അത് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.