ബംഗളൂരു: സാമ്പാറിന് എരിവുകൂടിയെന്ന് പരാതിപ്പെട്ട അച്ഛൻ മകന്റെ മർദനമേറ്റ് മരിച്ചു. കുടക് വീരാജ്പേട്ട് താലൂക്കിലെ നംഗലപ്പ സ്വദേശിയായ സി.കെ. ചിട്ടിയപ്പ (63) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് ദര്ശന് തിമ്മയ്യയെ (38) പൊലീസ് അറസ്റ്റുചെയ്തു. ഇളയമകനായ ദര്‍ശനും ചിട്ടിയപ്പയും മാത്രമായിരുന്നു വീട്ടില്‍ താമസം. ദര്‍ശനാണ് ഭക്ഷണം പാകം ചെയ്തിരുന്നത്.
എന്നാല്‍ കഴിഞ്ഞദിവസം രാത്രിയുണ്ടാക്കിയ സാമ്പാറില്‍ എരിവ് കൂടുതലാണെന്ന് ചിട്ടിയപ്പ പരാതിപ്പെട്ടതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ പ്രകോപിതനായ ദര്ശന് ചിട്ടിയപ്പയെ സമീപത്തുണ്ടായിരുന്ന മരക്കമ്പെടുത്ത് മർദിക്കുകയായിരുന്നു.
കഴുത്തിനും നെഞ്ചിനും പരിക്കേറ്റ ചിട്ടിയപ്പ ബോധരഹിതനായതോടെ ദര്‍ശനാണ് സമീപവാസികളെ വിവരമറിയിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുടുംബവഴക്കിനെത്തുടര്‍ന്ന് മൂത്തമകനും മരുമകളും ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തേയും തര്‍ക്കമുണ്ടായിരുന്നതായി വീരാജ്പേട്ട് ടൗണ്‍ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.