ഡ്രൈവറില്ലാ മെട്രോ ട്രെയിൻ പാളം തെറ്റിയത് അന്വേഷിക്കാൻ പ്രത്യേക സമിതി

ബംഗളൂരു: കഴിഞ്ഞ മാസം ഡിപ്പോയിൽ യെല്ലോ ലൈൻ ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ ബി.എം.ആർ.സി.എൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ജനുവരി മധ്യത്തിൽ പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി ഒരു ബോഗി പാളം തെറ്റിയതായി ബി.എം.ആർ.സി.എൽ വൃത്തങ്ങൾ അറിയിച്ചു.

സംഭവം അന്വേഷിക്കാൻ ആറ് അംഗ പാനൽ രൂപവത്കരിച്ചിട്ടുണ്ട്.ട്രെയിൻ പ്രധാന പാതയിൽ ആയിരുന്നില്ല; ഡിപ്പോയിൽ നിശ്ചലമായിരുന്നു. മനുഷ്യ പിഴവ് മൂലമാണ് ഇത് സംഭവിച്ചത്. പാനൽ കാരണം അന്വേഷിക്കും - ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അധികൃതർ പറഞ്ഞു. കോച്ചിനോ ട്രാക്കുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രക്കാരുടെ സുരക്ഷക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇത് സംഭവിച്ചത് മെയിൻ ലൈനിലല്ല, ഡിപ്പോയിലാണ്. അതിനാൽ, പരിഭ്രാന്തരാകേണ്ട കാര്യമില്ല. സംഭവം ജനുവരി 15ന് നടന്നെങ്കിലും വൈകിയാണ് പുറംലോകം അറിഞ്ഞത്. 

Tags:    
News Summary - Special committee to investigate driverless metro train derailment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.