ബംഗളൂരു: ലോക് ഡൗൺ ആർട്ട്വർക്സിന്റെ (ലോ) നേതൃത്വത്തിൽ ‘ഏകം’ സോളോ ആക്ട് നാടകമേള ഞായറാഴ്ച നടക്കും. കോറമംഗല വിൽസൻ ഗാർഡനിലെ ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റിലെ രംഗമണ്ഡല ബ്ലാക്ക് ബോക്സ് തിയറ്ററിൽ വൈകീട്ട് നാലിനും രാത്രി ഏഴിനുമാണ് പ്രദർശനം.
അനിൽ തിരുമംഗലം രചനയും സംവിധാനവും നിർവഹിച്ച ആവൃത്തം (നിഴൽ നാടകം), സ്പോട്ട് ലൈറ്റ്, ഋണാഹൂതി, പര്യന്തം, കുമാരൻ ന്യൂട്രൽ എന്നീ നാടകങ്ങളിൽ മണികണ്ഠൻ, ലിറ്റി, ആകാശ്, റെജി, അരുൺ, ജയചന്ദ്രിക എന്നിവർ അരങ്ങിലെത്തും. 100 മിനിറ്റാണ് ദൈർഘ്യം. ടിക്കറ്റുകൾക്ക്: 9071360206.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.