എസ്.എൻ.ഡി.പി ബാംഗ്ലൂർ യൂനിയൻ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ
വനിതാദിനാഘോഷം
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി ബാംഗ്ലൂർ യൂനിയൻ വനിതാ ദിനാഘോഷം
ബംഗളൂരു: എസ്.എൻ.ഡി.പി ബാംഗ്ലൂർ യൂനിയൻ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി. തമ്മനഹള്ളിയിലെ ഗുരുമന്ദിര വളപ്പിൽ നടന്ന ആഘോഷത്തിൽ യൂനിയൻ ലേഡീസ് വിങ് പ്രസിഡന്റ് പ്രസന്ന സേനൻ അധ്യക്ഷതവഹിച്ചു.
ഡോ. ശാലിനി ബാലൻ മുഖ്യാതിഥിയായി. ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ശോഭ സൗന്ദർ രാജൻ, സെക്രട്ടറി ലേഖ തമ്പാൻ, നിർവാഹക സമിതിയംഗം സൂക്ഷ്മ മനോജ്, ബാംഗ്ലൂർ യൂനിയൻ പ്രസിഡന്റ് എൻ. ആനന്ദൻ, വൈസ് പ്രസിഡന്റ് എൻ. വത്സൻ, സെക്രട്ടറി സത്യൻ പുത്തൂർ, യൂത്ത് വിങ് സെക്രട്ടറി എബിൻ, ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.