എസ്.കെ.കെ.എസ് ഈസ്റ്റ് സോൺ കുടുംബസംഗമം ബി.ബി.എം.പി മുൻ പ്രതിപക്ഷ നേതാവ്
പത്മനാഭ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും സുവർണ ക്ലിനിക്കിന്റെ എട്ടാം വാർഷികവും ആഘോഷിച്ചു.
എച്ച്.ബി.ആർ ലേഔട്ട് ശ്രീ സായി കലാ മന്ദിറിൽ നടന്ന ആഘോഷം ബി.ബി.എം.പി മുൻ പ്രതിപക്ഷ നേതാവ് പത്മനാഭ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.വി. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. കൺവീനർ ബിജോയ് സ്റ്റീഫൻ, വർക്കിങ് ചെയർമാൻ സജീവ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, ജില്ല ഭാരവാഹികളായ സന്തോഷ്, കെ.എസ്. മഞ്ജുനാഥ്, എ. രാജു, പി.സി. ഫ്രാൻസിസ്, സോൺ അഡ്വൈസർ കെ.ജെ. ബൈജു തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന അംഗമായ പ്രഭാകരനെ ആദരിച്ചു. കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.