ബംഗളൂരു: കേന്ദ്രസർക്കാർ നടപ്പാക്കുന്ന എസ്.ഐ.ആർ പൗരന് നേരെയുള്ള വാളാകരുതെന്ന് എസ്.ജെ.എം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന കാലത്ത് ജനങ്ങൾക്കുണ്ടാവുന്ന ആശങ്ക പരിഹരിക്കണമെന്ന് സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.
അധ്യാപനം സേവനമാണെന്ന തലക്കെട്ടിൽ സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ജില്ല സമ്മേളനത്തിൽ അറുപതിലേറെ മദ്റസകളിൽനിന്നുള്ള നൂറോളം അധ്യാപകർ പങ്കെടുത്തു. എസ്.ജെ.എം സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ മദനി ഉദ്ഘാടനംചെയ്തു. അബ്ബാസ് നിസാമി അധ്യക്ഷത വഹിച്ചു.
മൂന്ന് സെഷനുകളിലായി നടന്ന സമ്മേളനത്തിൽ അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, ബഷീർ മുസ്ലിയാർ ചെറൂപ്പ എന്നിവർ ക്ലാസെടുത്തു. സത്താർ മൗലവി, ബഷീർ സഅദി പീനിയ, ഇബ്രാഹീം സഖാഫി പയോട്ട, അബ്ദുറഹ്മാൻ അൾസൂർ, ജാഫർ നൂറാനി തുടങ്ങിയവർ സംസാരിച്ചു. ശംസുദ്ദീൻ അസ്ഹരി സ്വാഗതവും ബഷീർ സഅദി യാറബ്ബ് നഗർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.