എസ്.ഐ കൗശിക്
Posted On
date_range Updated On
date_range കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐക്ക് സസ്പെൻഷൻ
മംഗളൂരു: കൈക്കൂലി ആവശ്യപ്പെട്ടതിന് വിറ്റൽ എസ്.ഐ കൗശിക് ബിസിയെ ജില്ല പൊലീസ് സൂപ്രണ്ട് സസ്പെൻഡ് ചെയ്തു. ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെതുടർന്ന് എസ്.ഐ സ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നു. എന്നാൽ, ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നവർ ഓടി രക്ഷപ്പെട്ടു.
പൊലീസ് സ്ഥലത്തുനിന്ന് ബൈക്ക് പിടിച്ചെടുത്തു. പിന്നീട് എസ്.ഐ ബൈക്ക് ഉടമയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മൂന്നാമതൊരാൾ വഴി പണം ആവശ്യപ്പെടുകയും ചെയ്തു. വകുപ്പുതല അച്ചടക്ക നടപടി ഉണ്ടാകുന്നതുവരെ എസ്.പി അദ്ദേഹത്തെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.