മംഗളൂരു: നഗരത്തിലെ ബെജായിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം ആദിത്യ കോംപ്ലക്സിലെ കളേഴ്സ് യൂനിസെക്സ് സലൂണിൽ ശ്രീരാമ സേന പ്രവർത്തകരുടെ ആക്രമണം. വ്യാഴാഴ്ച രാവിലെ 11.50നാണ് സംഭവം. 11 പേരടങ്ങുന്ന ആക്രമി സംഘം കടയിലേക്ക് അതിക്രമിച്ചുകയറി ഫർണിച്ചർ നശിപ്പിക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. ജീവനക്കാർക്കുനേരെ അസഭ്യവർഷവും നടത്തി. വനിതാ സ്റ്റാഫുകളെ ഭീഷണിപ്പെടുത്തിയതായും മറ്റു ജീവനക്കാരെ മർദിക്കുകയും ചെയ്തതായി പരാതിയുണ്ട്. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നെന്ന് ആരോപിച്ചാണ് അക്രമം. നഗരത്തിലെ മസാജ് സെന്ററുകൾ അടച്ചു പൂട്ടണമെന്ന് സേന ആവശ്യപ്പെട്ടു.
അതേസമയം, സലൂൺ ഉടമ ബിജായ് ആനെഗുണ്ഡി സ്വദേശി സുധീർ ഷെട്ടിയുടെ പരാതിയിൽ ബർകെ പൊലീസ് കേസെടുത്തു. കേസിൽ ഇതുവരെ കാസർകോട് ഉപ്പള സ്വദേശിയടക്കം 14 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഫറങ്കിപേട്ട് സ്വദേശി ഹർഷ് രാജ്, വാമഞ്ഞൂർ സ്വദേശി മോഹൻദാസ്, കാസർകോട് ഉപ്പള സ്വദേശി പുരന്ദര, വാമഞ്ഞൂർ അംബേദ്കർ നഗർ സ്വദേശി സച്ചിൻ, ഉളായിബെട്ടു സ്വദേശി രവീഷ്, ബെഞ്ചനപടവ് ശിവജി നഗർ സ്വദേശി സുകേത്, വാമഞ്ഞൂർ അങ്കിത്, വാമഞ്ഞൂർ ശിവാജി നഗർ സ്വദേശികളായ കാളിമുത്തു, ദീപക്, പ്രദീപ് പൂജാരി തരിഗുഡ്ഡെ സ്വദേശി അഭിലാഷ്, സരപള്ള സ്വദേശി വിഘ്നേഷ്, ഗോകർണ നിദ്ദാലെ സ്വദേശി പ്രസാദ് അത്താവർ എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.