Posted On
date_range Updated On
date_range ബംഗളൂരു നഗരത്തിൽ പട്ടാപകൽ ജ്വല്ലറിയിൽ വെടിവെപ്പ്; രണ്ടു പേർക്ക് പരിക്ക്
ബംഗളൂരു: കഫെ സ്ഫോടനത്തിെൻറ ഞെട്ടൽ മാറും മുമ്പേ ബംഗളൂരു നഗരത്തിൽ പട്ടാപകൽ ജ്വല്ലറിയിൽ നടന്ന വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഉത്തര ബംഗളൂരു കൊഡിഗെഹള്ളിയിലെ ജ്വല്ലറിയിൽ വ്യാഴാഴ്ച 11.15ഞ്ചോടെയാണ് വെടിവെപ്പുണ്ടായത്.
രണ്ട് മോട്ടോർ സൈക്കിളുകളിലായി വന്ന അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കവർച്ച ശ്രമം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി. അക്രമികൾ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.