ബംഗളൂരു: പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ അനുസ്മരണ പ്രാർഥന സംഗമത്തിന്റെ ഭാഗമായി വ്യാഴാഴ്ച ബംഗളൂരുവിൽ ‘പൂനിലാവ് പോലെ പ്രിയ തങ്ങൾ: ഹോണറിങ് ദി ലെഗസി ഓഫ് അവർ ലെജൻഡറി ലീഡർ’ എന്ന തലക്കെട്ടിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. ദേശീയ, അന്തർ ദേശീയ രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
രാത്രി ഒമ്പതിന് മടിവാള ഹോട്ടൽ സാവരിയിലെ ബിസിനസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ശിഹാബ് തങ്ങൾ അനുസ്മരണം, ദുആ മജ്ലിസ്, വിദ്യാഭ്യാസ പുരസ്കാര വിതരണം, സ്കോളർഷിപ് പദ്ധതിയുടെ പ്രഖ്യാപനം, പ്രോജക്ട് അവതരണം തുടങ്ങിയവയും നടക്കും. കർണാടകയിലെ മത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.