ഷാഗുഫ്ത അൻജൂം
ബംഗളൂരു: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ സർക്കാർ സ്കൂളുകൾക്ക് അഭിമാനമായി ബിഹാർ സ്വദേശിനി ഷാഗുഫ്ത അൻജൂമിന്റെ നേട്ടം. 100 ശതമാനം വിജയം നേടിയ 22 വിദ്യാർഥികളിൽ ഉൾപ്പെട്ട ഉത്തര കന്നഡ സിർസിയിലെ ഗവ. കോമ്പസിറ്റ് ഉർദു സ്കൂൾ വിദ്യാർഥിനി ഷാഗുഫ്ത അൻജൂം പരിമിതികൾ മറികടന്നാണ് നേട്ടം കൊയ്തത്.
ബിഹാർ സ്വദേശിയും സിർസിയിൽ മൗലവിയായി ജോലി നോക്കുകയും ചെയ്യുന്ന മൻജാറുൽ അൻജൂമും വീട്ടമ്മയായ സാഹിറ ബാനുവുമാണ് ഈ മിടുക്കിയുടെ മാതാപിതാക്കൾ. നേരത്തെ ബിഹാറിൽ ജോലി ചെയ്തിരുന്ന മൻജാറുൽ അൻജൂം ഏതാനും വർഷം മുമ്പാണ് സിർസിയിലെത്തിയത്. ടിപ്പു നഗറിലാണ് കുടുംബത്തിന്റെ താമസം. കഴിഞ്ഞ അഞ്ചു വർഷമായി ഗവ. ഉർദു സ്കൂൾ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.