ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാര നടപടിയെന്ന നിലയിൽ സ്കൂളുകളുടെ സമയക്രമം മാറ്റണമെന്ന നിർദേശത്തിൽ സർക്കാർ നിലപാട് രണ്ട് മാസത്തിനകം അറിയിക്കണമെന്ന് ഹൈകോടതി. സ്കൂളുകളുടെയും ഫാക്ടറികളുടെയും സമയം ഓഫിസ് സമയത്തിൽനിന്നും മാറ്റണമെന്ന പൊതുതാൽപര്യഹരജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ ദിവസം വിദ്യാഭ്യാസവകുപ്പ് വിളിച്ചുചേർത്ത യോഗത്തിൽ ഈ നിർദേശം സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും ബി.എം.ടി.സി ഉദ്യോഗസ്ഥരും പൊലീസും എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.