സാ​റ്റ​ണേ​ലി​യ -5 ചി​ത്ര​പ്ര​ദ​ർ​ശ​നം 11 മു​ത​ൽ

ബം​ഗ​ളൂ​രു: വെ​റ്റ് പാ​ല​റ്റ് ആ​ർ​ട്ട് ഗ്രൂ​പ്പി​ന്റെ 44ാമ​ത് പ​രി​പാ​ടി​യാ​യ ‘സാ​റ്റ​ണേ​ലി​യ -5’ വാ​ട്ട​ർ ക​ള​ർ പെ​യി​ന്റി​ങ്ങു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ക​ർ​ണാ​ട​ക ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് ഗാ​ല​റി​യി​ൽ ഡി​സം​ബ​ർ 11 മു​ത​ൽ 15 വ​രെ ന​ട​ക്കും. പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ സു​നി​ൽ ലി​ന​സ് ഡെ​യാ​ണ് പ്ര​ദ​ർ​ശ​നം ക്യൂ​റേ​റ്റ് ചെ​യ്യു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 24 ചി​ത്ര​കാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 60 ജ​ല​ച്ചാ​യ ചി​ത്ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ഡോ. ​എം.​എ​സ്. മൂ​ർ​ത്തി ഡി​സം​ബ​ർ 11ന് ​വൈ​കീ​ട്ട് നാ​ലി​ന് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ക്ബ​ർ മാ, ​അ​നി​ൽ പ​ട്ട​ണം, അ​നി ത​യ്യി​ൽ ക​ണ്ണോ​ത്ത്, ചി​ന്ന​മ്മ ജോ​സ്, ഗോ​പി​നാ​ഥ് അ​യ്യ​ർ, ജ​ല​ജ എ​റി​യാ​ട്ട്, ജ്യോ​തി മോ​ഹ​ൻ, കി​ര​ൺ കു​മാ​ർ ജി.​ആ​ർ, മി​നാ​ക്ഷി എ​സ്, മി​നു നാ​യ​ർ, നി​ത്യ രാം​തി​ല​ക്, നി​സാ​ർ പി​ള്ള, പ്രി​യ ശ്രീ​ദേ​വ​ൻ, പു​ർ​സോ​ത്മ​ൻ ആ​ർ, രാം ​കൃ​ഷ്ണ​സ്വാ​മി, രാം​നാ​ഥ് അ​യ്യ​ർ, സ​ലീ​ഷ് ചെ​റു​പു​ഴ, ഷീ​ല കൊ​ച്ചൗ​സേ​പ്പ്, ഡോ. ​ശ്രീ​വി​ദ്യ, സ​ത്യ​ജി​ത്ത് കാ​ഞ്ഞി​ലാ​ൽ, സു​രേ​ഷ് മേ​നോ​ൻ, റോ​യ് കാ​ര​ത്ര, ഡോ. ​ഉ​മ ന​മ്പ്യാ​ർ, വി​നി​ത ആ​ന​ന്ദ് എ​ന്നി​വ​ർ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഡി​സം​ബ​ർ 14 വൈ​കീ​ട്ട് നാ​ലി​ന് ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് കാ​മ്പ​സി​ൽ ആ​ർ​ട്ടി​സ്റ്റ് സു​നി​ൽ ലി​ന​സ് ഡെ​യു​ടെ വാ​ട്ട​ർ ക​ള​ർ പെ​യി​ന്റി​ങ് അ​വ​ത​ര​ണം ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ചി​ത്ര​ങ്ങ​ൾ വാ​ങ്ങാ​നും അ​വ​സ​ര​മൊ​രു​ക്കും. രാ​വി​ലെ 10.30 മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു വ​രെ​യാ​ണ് ഗാ​ല​റി സ​മ​യം.

News Summary - Satanelia-5 Exhibition from 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.