ബംഗളൂരു: എ.ഐ.കെ.എം.സി.സി എസ്.ടി.സി.എച്ച് പ്രവർത്തകരുടെ സന്നദ്ധ സേവന പ്രവർത്തനം മാതൃകാപരം എന്ന് കർണാടക ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹ്മദ്. അപകടത്തിൽ പെടുന്നവർക്കും രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്കും നൽകുന്ന സേവന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.കെ.എം.സി.സി എസ്.ടി.സി.എച്ച് ബംഗളൂരു സെൻട്രൽ കമ്മിറ്റി മസാന്ത പാലിയേറ്റിവ് കൺവെൻഷന്റെ ഭാഗമായി നടത്തിയ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപജീവനത്തതിനായി ബംഗളൂരുവിലെത്തിയവർ സാമൂഹിക സേവനമെന്ന ദൗത്യം കൃത്യമായി നിർവഹിക്കുക വഴി ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കേണ്ട സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും വലിയ സന്ദേശമാണ് ഇതിലൂടെ എ.ഐ.കെ.എം.സി.സി വളന്റിയർമാർ ലോകത്തിന് നൽകുന്നത്. സംസ്ഥാന സർക്കാറിന്റെ ഹജ്ജ് ക്യാമ്പിൽ ബംഗളൂരു എ.ഐ.കെ.എം.സി.സി വളന്റിയർമാർ നൽകുന്ന സേവന പ്രവർത്തനങ്ങൾ ഏറെ അഭിമാനമാണ്.
പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്നി മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി, വി.കെ നാസർ ഹാജി, മുനീർ ടി.സി, റഷീദ് മൗലവി, ബഷീർ എച്ച്.എസ്.ആർ, ട്രഷറർ നാസർ നീല സാന്ത്ര എന്നിവർ സംസാരിച്ചു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹ്മദ്, കോറമങ്ങല ഏരിയ ട്രഷറർ സിദ്ദീഖ്, കിഡ്വായ് ആശുപത്രി പ്രഫസർ ഡോ. ഖലീൽ ഇബ്രാഹിം, ഖുദ്ദൂസ് സാഹിബ് എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു. പാലിയേറ്റിവ് മാസാന്ത കലക്ഷനിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ യഥാക്രമം മാരത്തഹള്ളി, കെ.ആർ പുര, നീല സാന്ത്ര എന്നീ ഏരിയ കമ്മിറ്റികളെ മൊമന്റോ നൽകി ആദരിച്ചു.
നീറ്റ് പരീക്ഷയിലും പത്താം ക്ലാസ്, പ്ലസ് തുടങ്ങിയ പൊതുപരീക്ഷകളിലും ഉന്നത വിജയം ലഭിച്ച വിദ്യാർഥികളെ ആദരിച്ചു. അമ്പത് ദിവസത്തോളം നടന്ന ഹജ്ജ് ക്യാമ്പിൽ സേവനമനുഷ്ഠിച്ച എ.ഐ.കെ.എം.സി.സി ഹജ്ജ് വളന്റിയർമാരെ ആദരിച്ചു. എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഡയറക്ടർ ഡോ. അമീറലി നന്ദിയും ജാസിം വാഫി മുടിക്കോട് പ്രാർഥനയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.