സമസ്ത മദ്റസ കലോത്സവം: രജിസ്ട്രേഷൻ ഏഴു വരെ

ബംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബാംഗ്ലൂർ നോർത്ത് റേഞ്ച് ഇസ്‍ലാമിക കലാമത്സരം ‘മുസാബഖ ’ ഡിസംബർ മൂന്നിന് നടക്കും. 500 ൽ പരം വിദ്യാർഥികൾ പ​ങ്കെടുക്കും. പത്താം തരം പൊതു പരീക്ഷ വിജയിച്ച വിദ്യാർഥികളുടെയും അധ്യാപകരുടെയും മത്സരങ്ങളുണ്ടാകും. മൂന്ന് വേദികളിലായി നടക്കുന്ന മത്സരം രാവിലെ ഒമ്പതിന് ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ മദ്റസകൾക്ക് നവംബർ ഏഴ് വരെ രജിസ്റ്റർചെയ്യാം.

ഓഫ് സ്റ്റേജ് മൽസരങ്ങൾ നവംബർ19ന് നടക്കും. പരിപാടിയുടെ നടത്തിപ്പിനായി എം.കെ. അയ്യൂബ് ഹസനി ചെയർമാനും പി.എം. അബ്ദുൽ ലത്തീഫ് ഹാജി ജനറൽ കൺവീനറും അർഷദ് യശ്വന്തപുരം ട്രഷററുമായി സ്വാഗത സംഘ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ റേഞ്ച് പ്രസിഡൻറ് പി.എം. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. സിറാജ്, ജനറൽ സെക്രട്ടറി മുനീർ ഹെബ്ബാൾ, ശംസുദ്ദീൻ കൂടാളി, മനാഫ് നജാഹി എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Samasta Madrasa Arts Festival- Registration till 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.