ബംഗളൂരു: അന്തരിച്ച പരിസ്ഥിതി പ്രവർത്തക സാലുമറാഡ തിമ്മക്കക്ക് (114) നാടിന്റെ അന്ത്യാഞ്ജലി. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്യ, വനംമന്ത്രി ഈശ്വർ ഖാണ്ഡ്രെ എന്നിവരുടെ സാന്നിധ്യത്തിൽ ജ്ഞാനഭാരതി കാമ്പസിലെ കലാഗ്രാമത്തിൽ പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാരം.
രാവിലെ രവീന്ദ്ര കലാക്ഷേത്രയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. ബേലൂരിൽ തിമ്മക്കയുടെ പേരിൽ മ്യൂസിയം നിർമിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് സർക്കാർ അറിയിച്ചു. വെള്ളിയാഴ്ചയാണ് തിമ്മക്ക അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.