പ്രഭാകർ ഭട്ട്
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽനിന്ന് നിരവധി വിദ്വേഷ പ്രസംഗ കേസുകൾ നേരിടുന്ന മുതിർന്ന ആർഎസ്‌എസ് നേതാവ് ഡോ. കല്ലഡ്ക പ്രഭാകർ ഭട്ട് ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തില്ലെന്ന് കർണാടക ഹൈകോടതിയിൽ ഉറപ്പ് നൽകി. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ നേതാവ് അഡ്വ. ഈശ്വരി പദ്മുഞ്ച ഭട്ടിനെതിരെ ഫയൽ ചെയ്ത കേസിൽ വാദം കേൾക്കുന്നതിനിടെ പ്രഭാകർ ഭട്ടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരുൺ ശ്യാമാണ് ഉറപ്പ് നൽകിയത്.
കാസർകോട് ജില്ലയിലെ ഉപ്പളയിൽ മുസ്‌ലിം സ്ത്രീകൾ പന്നികളെപോലെ കുട്ടികളെ പെറ്റുകൂട്ടുന്നു എന്ന് ഭട്ട് പരാമർശിച്ചതായി അവർ പരാതിയിൽ ആരോപിച്ചു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭട്ട് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ നേടിയിരുന്നു.സാഹോദര്യത്തിൽ ജീവിച്ചിരുന്ന ഒരു സമൂഹം നശിപ്പിക്കപ്പെടുകയാണ്.. ഭട്ടിനെതിരെ ഇതിനകം രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും ഇപ്പോഴത്തെ ഹരജിയിൽ ഉൾപ്പെടുത്തണമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവിട്ടു.
സ്റ്റേ വെക്കേഷൻ അപേക്ഷയിൽ തീർപ്പാകുന്നതുവരെ കല്ലഡ്ക പ്രഭാകർ ഭട്ട് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും ബാലൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രഭാകർ ഭട്ട് ഇനി വിദ്വേഷ പ്രസംഗങ്ങൾ നടത്തില്ല എന്ന് ഭട്ടിന്റെ വക്കീൽ അരുൺ ശ്യാം ബെഞ്ചിന് ഉറപ്പ് നൽകി. പ്രഭാകർ ഭട്ടിനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും ഉൾപ്പെടെ ഈ കേസ് ജൂൺ 16 ലേക്ക് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.