കവർച്ച നടന്ന ക്ഷേത്രം പൊലീസ് പരിശോധിക്കുന്നു
Posted On
date_range Updated On
date_range ക്ഷേത്രത്തിൽ കവർച്ച; ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ബണ്ട്വാൾ ഫറങ്കിപേട്ടയിലെ ദേവകി കൃഷ്ണ ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ നടന്ന കവർച്ചയിൽ വിഗ്രഹങ്ങളിൽ ചാർത്തിയ മൂന്ന് പവൻ സ്വർണം, ഒന്നര കിലോഗ്രാം വെള്ളി ആഭരണങ്ങൾ എന്നിവ മോഷണം പോയി. ഭണ്ഡാരത്തിൽനിന്ന് 10,000 രൂപയും കവർന്നു.
പുലർച്ച മൂന്നരയോടെ പൂട്ട് പൊളിച്ച് ക്ഷേത്രത്തിൽ കയറിയ അഞ്ചംഗ സംഘം നടത്തിയ കവർച്ചയും നാലോടെ പുറത്ത് പോവുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.