Posted On
date_range Updated On
date_range കെ.ആർ മാർക്കറ്റിന് സമീപം 1.7 കോടിയുടെ സ്വർണം കവർന്നു
ബംഗളൂരു: കെ.ആർ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയ അക്രമികൾ ജ്വല്ലറി വ്യാപാരിയിൽനിന്ന് 1.7 കോടിയുടെ സ്വർണ ബാഗ് കവർന്നു. സി.സി.ടി.വി കാമറകളില്ലാത്ത കെ.ആർ മാർക്കറ്റ് മേൽപ്പാലത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാജ് ജെയിൻ എന്നയാളാണ് കൊള്ളയടിക്കപ്പെട്ടത്. കെ.ആർ മാർക്കറ്റ് മേൽപാലത്തിലൂടെ ഇരുചക്രവാഹനത്തിൽ ആഭരണങ്ങളടങ്ങിയ ബാഗുമായി പോകവെ, രാത്രിയിൽ റോഡിൽ ആളൊഴിഞ്ഞ നേരത്ത് ബൈക്കിലെത്തിയ രണ്ടുപേർ തന്നെ കൊള്ളയടിച്ചതായാണ് രാജ് ജെയിൻ പൊലീസിൽ പരാതി നൽകിയത്. ബംഗളൂരു കോട്ടൺപേട്ട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.