ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ 2024ലെ ആദ്യത്തെ കണിക്കൊന്ന, ആമ്പൽ അധ്യാപക പരിശീലനം ‘ഋതു’ ഞായറാഴ്ച നടക്കും.
കേരളസമാജം ദൂരവാണിനഗറിന്റെ സഹായത്തോടെ എൻ.ആർ.ഐ ലേഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ നടക്കുന്ന പരിശീലനത്തിന് കേരളസമാജം ദൂരവാണി നഗർ പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, കൺവീനർ ടോമി ആലുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ വിളക്ക് തെളിയിക്കും.വിവിധ മേഖലകളിൽനിന്നുള്ള എഴുപതോളം കണിക്കൊന്ന, ആമ്പൽ അധ്യാപകർക്കാണ് പരിശീലനം നൽകുക.
വിദഗ്ധ പരിശീലനം നേടിയ അധ്യാപകരായ കെ. ദാമോദരൻ, മീര നാരായണൻ, ഹിത വേണുഗോപാൽ, ടോമി ആലുങ്ങൽ, സി.എ. ത്രേസ്യാമ്മ, ഗീത ശശികുമാർ, ബിന്ദു ഗോപാലകൃഷ്ണൻ, എം.പി. പ്രദീപ് എന്നിവരാണ് പരിശീലനം നയിക്കുക. ഈസ്റ്റ് സോൺ കോഓഡിനേറ്റർ അനൂപ് കുറ്റ്യേരിമ്മൽ, അധ്യാപകരായ പ്രശാന്ത്, സജി വർഗീസ്, ശ്രീകുമാർ, കാർത്തിക്, അബീഷ് വാഴാനി, നിജിൽ ശ്രീധരൻ, സ്വരൂപ് ബാലകൃഷ്ണൻ, സുനിൽ നമ്പ്യാർ, സവിൻ വാസുദേവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
പുതിയ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിക്കാൻ താൽപര്യമുള്ള സംഘടനകളും കൂട്ടായ്മകളും ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9739200919, 9731612329.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.