കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ കർണാടക അവതരിപ്പിച്ച നിശ്ചലദൃശ്യം
ബംഗളൂരു: റിപ്പബ്ലിക് ദിന പരേഡിനായുള്ള കർണാടക സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യ ആശയങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സെലക്ഷൻ കമ്മിറ്റി പാനൽ തള്ളി. ഇത്തവണ നാല് ആശയങ്ങളാണ് നിശ്ചലദൃശ്യത്തിനായി സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സമർപ്പിച്ചിരുന്നത്. ബ്രാൻഡ് ബംഗളൂരു, നൽവാഡി കൃഷ്ണരാജ വഡിയാർ, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം ടെർമിനൽ, ബംഗളൂരു അന്നമ്മ ദേവി ക്ഷേത്രം എന്നിവയായിരുന്നു അവ.
എന്നാൽ, നാലും തള്ളി. കഴിഞ്ഞ 14 വർഷവും തുടർച്ചയായി കർണാടക റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചലദൃശ്യം അവതരിപ്പിച്ചിരുന്നു. ഈ നേട്ടം കൈവരിച്ച ഏക സംസ്ഥാനവും കർണാടകയാണ്. 2023 ജനുവരി 26ന് നടന്ന പരേഡിൽ വനിത ശാക്തീകരണത്തെ സൂചിപ്പിച്ച് ‘നാരി ശക്തി’എന്ന ആശയമാണ് കർണാടക അവതരിപ്പിച്ചത്.
പ്രതിരോധ വകുപ്പ് നിശ്ചയിക്കുന്ന പാനലിൽ കല, സംസ്കാരം, സംഗീതം, ശിൽപകല, ചിത്രകല, വാസ്തുശിൽപം, കോറിയോഗ്രഫി തുടങ്ങിയ മേഖലകളിൽനിന്നുള്ള വിദഗ്ധരാണുണ്ടാവുക. ഇവരാണ് നിശ്ചല ദൃശ്യങ്ങൾക്ക് അന്തിമ അനുമതി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.