ബംഗളൂരു: ബന്ധുവിന്റെ ഭീഷണിയെ തുടർന്ന് സോഫ്റ്റ്വെയർ എൻജിനീയറായ യുവതി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. എച്ച്.എ.എൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സുഹാനി സിങ് (25) ആണ് മരിച്ചത്.
സുഹാനിയുടെ അമ്മാവൻ പ്രവീൺ സിങ് സുഹാനിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും അവളുടെ സ്വകാര്യ ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളുമായി പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കേസിൽ പ്രവീൺ സിങ് അറസ്റ്റിലായി. കഴിഞ്ഞ ഞായറാഴ്ച ഐ.ടി.പി.എല്ലിനടുത്തുള്ള ഒരു ഹോട്ടലിൽവെച്ച് കാണാൻ പ്രവീൺ സിങ് സുഹാനിയെ വിളിച്ചു. നിരന്തരമായ പീഡനത്തിൽ മനംനൊന്ത് സുഹാനി പെട്രോൾ വാങ്ങി ഹോട്ടലിലെത്തി. പ്രവീൺ സിങ്ങിന്റെ മുന്നിൽ വെച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ വ്യാഴാഴ്ച ആന്ധ്രപ്രദേശിലെ കടപ്പയിൽ നിന്നുള്ള മറ്റൊരു ടെക്കിയായ ഗൗതമിയെ പ്രവീൺ സിങ് ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴോടെ വൈറ്റ്ഫീൽഡിലെ പ്രശാന്ത് ലേഔട്ടിലെ പി.ജിയുടെ അഞ്ചാം നിലയിൽനിന്ന് ഗൗതമി ചാടി മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.