റീഗൽ ജ്വല്ലേഴ്സിന്റെ കമ്മനഹള്ളി ഷോറൂം കന്നഡ നടി രാധിക പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സ്വർണാഭരണ നിർമാണ- വിപണന രംഗത്തെ ഹോൾസെയിലർ ആൻഡ് മാനുഫാക്ചററായ റീഗൽ ജ്വല്ലേഴ്സിന്റെ കേരളത്തിന് പുറത്തെ ആദ്യ ഷോറൂം ബംഗളൂരു കമ്മനഹള്ളിയിൽ തുറന്നു.
ഉച്ചക്ക് 12ന് നടന്ന ചടങ്ങിൽ കന്നഡ നടി രാധിക പണ്ഡിറ്റ് ഉദ്ഘാടനം നിർവഹിച്ചു. വിദഗ്ധരായ ആഭരണ നിർമാണ തൊഴിലാളികൾ നിർമിച്ച വിവിധ ഡിസൈനുകളിലുള്ള സ്വർണ, വെള്ളി, വജ്ര ആഭരണങ്ങൾ ഷോറൂമിൽ ലഭ്യമാണ്. 1978ൽ ശിവദാസ് താമരശ്ശേരിയാണ് റീഗൽ ജ്വല്ലേഴ്സിന് തുടക്കമിട്ടത്.
ബംഗളൂരുവിൽ ആദ്യത്തെ ഹോൾസെയിൽ ജ്വല്ലറി സ്റ്റോർ പൊതുജനങ്ങൾക്കായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് റീഗൽ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വിബിൻ ശിവദാസ് പറഞ്ഞു. മല്ലേശ്വരമടക്കം വിവിധയിടങ്ങളിൽ വൈകാതെ റീഗൽ ജ്വല്ലേഴ്സ് ഷോറൂമുകൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.